Asianet News MalayalamAsianet News Malayalam

കള്ളൻ എന്ന പേരിനു എന്ത് ചന്തമാണ് ഭായ്: ‘താനാരാ’യിലെ കള്ളൻ ഗാനം പുറത്തിറങ്ങി

ഹിറ്റ്‌മേക്കർ റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന കുടുംബ ചിത്രമാണ് താനാരയിലെ കള്ളൻ ഗാനം പുറത്തിറങ്ങി. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Kallan Video song Thaanara Haridas Vishnu Unnikrishnan Raffi Shine Tom Chacko vvk
Author
First Published Aug 21, 2024, 7:40 PM IST | Last Updated Aug 21, 2024, 7:40 PM IST

കൊച്ചി: കുടുംബപ്രക്ഷകരെ ചിരിപ്പിക്കാൻ ഹിറ്റ്‌മേക്കർ റാഫി തിരക്കഥ ഒരുക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരയിലെ കള്ളൻ സോങ് പുറത്തിറങ്ങി. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
നെവിൻ സി ഡെൽസൺ പാടിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണാനാണ്.

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഹരിദാസ്. ഒരു ഇടവേളയ്ക്കു ശേഷം ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചന്ദിനി, സ്നേഹ ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിർമാണം. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. കെ ആർ ജയകുമാർ, ബിജു എം പി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പോഡുത്താസ്, കോ ഡയറക്ടർ ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം സുജിത് രാഘവ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് കലാമണ്ഡലം വൈശാഖ്.

ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ ഫോറസ്റ്റ് ഓൾ വേദർ, പിആർഒ വാഴൂർ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടെയ്ൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്ന് ഓഗസ്റ്റ് 23ന് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

'പട്ടികള്‍, കോഴി, ആട്, മൃഗങ്ങളുമായി ഞാന്‍ ശത്രുതയിലാണ്': കാരണം പറഞ്ഞ് സീരിയൽ താരം സുസ്മിത

പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്കോ, അവസരം ഒരുക്കാന്‍ വന്‍ സംവിധായകന്‍ ?

Latest Videos
Follow Us:
Download App:
  • android
  • ios