ബൈ നൗ പേ ലേറ്റർ സൗകര്യം ഇന്ന് വളരെ സാധാരണമാണ്. എന്നാൽ, ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് നിങ്ങളുടെ സാമ്പത്തിക നില തകരാറിലാക്കിയേക്കാം. അനാവശ്യ ചെലവുകൾ, ക്രെഡിറ്റ് സ്കോർ പ്രശ്നങ്ങൾ, ഡെറ്റ് സൈക്കിൾ എന്നിവ ഇതിന്റെ പ്രധാന അപകടങ്ങളിലുണ്ട്.

ഇന്ന് ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലും വൻകിട ഷോപ്പുകളിലും ഇന്ന് വളരെ സാധാരണമായി കാണപ്പെടുന്ന ട്രാൻസാക്ഷൻ ഫെസിലിറ്റിയാണ് ബൈ നൗ പേ ലേറ്റർ. ഇപ്പോൾ സാധനങ്ങൾ വാങ്ങി പിന്നീട് പണമടക്കുന്ന രീതിയാണിത്. വിവിധ വെന്റർമാരുടെ ടേംസ് ആന്റ് കണ്ടീഷനുകൾക്കനുസരിച്ച് ഇതിന്റെ രീതികളിൽ പല തരത്തിൽ മാറ്റം വരാറുണ്ട്. കൃത്യമായി പണം കൈകാര്യം ചെയ്യുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമായ ഒരു മാർഗമാണിത്. വളരെ അത്യാവശ്യായി എന്തെങ്കിലും വാങ്ങണം, എന്നാൽ ഇപ്പോൾ തന്നെ പണമടക്കേണ്ട എന്ന മെച്ചമാണ് ഇതിനുള്ളത്. വലിയ പർച്ചേസുകൾ സാമ്പത്തികമായി നന്നായി മാനേജ് ചെയ്യാൻ ഈ ഓപ്ഷൻ സഹായിക്കും. പല വെന്റ‍ർമാരും കൃത്യസമയത്ത് പേയ്‌മെന്റുകൾ നടത്തിയാൽ പലിശ പോലും ഈടാക്കുകയുമില്ല. ടെക്നിക്കലി, പെട്ടെന്ന് ഒരു ലോണെടുക്കുന്നതു പോലെയാണെങ്കിലും അത്രക്കും പേപ്പർ വർക്കുകളോ ഫോർമാലിറ്റികളോ ഇതിന് ആവശ്യമില്ല താനും.

എന്നാൽ, ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക നിലക്ക് വലിയ തകരാറുണ്ടാക്കാനും ബൈ നൗ പേ ലേറ്റ‍‍ർ ഓപ്ഷന് സാധിക്കും. . ഇതിൽ ആദ്യത്തേത് ഇങ്ങനെ ഒരു ഓപ്ഷൻ ഉള്ളതു കൊണ്ട് അനാവശ്യമായി പണം ചെലവഴിക്കുമെന്നതാണ്. പണമുണ്ടല്ലോ എന്ന് കരുതി നമ്മുടെ പരിധിക്കപ്പുറത്തേക്ക് ചെലവഴിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറുകളെ പോലും സാരമായി ബാധിക്കുകയും ചെയ്യും. എന്തൊക്കെ പറഞ്ഞാലും ബൈ നൗ പേ ലേറ്റർ ബാധ്യതകളുടെ കൂട്ടത്തിൽ കൂട്ടാവുന്ന ഒന്നാണ്. കൃത്യമായി മാനേജ് ചെയ്തില്ലെങ്കിൽ ഇത് നിങ്ങളും ഡെറ്റ് സൈക്കിളിലേക്ക് ചേർക്കാനുള്ള ഒന്നായി കണക്കാക്കപ്പെടും. ഇത് കൂടാതെ ചില വെന്റർമാർ നൽകുന്ന സേവനങ്ങളിൽ ഹി‍ഡൻ ഫീസും ഉണ്ടാകാറുണ്ട്. ചിലർ ആശയക്കുഴപ്പമുണ്ടാക്കുന്ന നിബന്ധനകളും വ്യവസ്ഥകളും വക്കുന്നതും ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.