ഒരു ചെറിയ ബിസിനസ് തുടങ്ങുന്നതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ഒരു ബിസിനസ് തുടങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ആദ്യമായി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവർക്ക് ഇത് നല്ല സ്ട്രെസും ടെൻഷനും ഒക്കെ ഉണ്ടാക്കുന്ന ഒരു പ്രൊസസ് കൂടിയാണ്. ഒരു ചെറിയ ബിസിനസ് തുടങ്ങുന്നതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ആദ്യം, നിങ്ങൾ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്ന വസ്തുവാണോ സേവനമാണോ എന്നത് സംബന്ധിച്ച കൃത്യമായ ധാരണ ഉണ്ടാക്കണം. ഐഡിയ എടുക്കുമ്പോൾ അത് നിങ്ങളുടെ സ്കിൽ, മാർക്കറ്റിലുള്ള ഡിമാന്റ്, ബജറ്റ് തുടങ്ങിയ 3 കാര്യങ്ങളുമായും യോജിക്കുന്നതാണോ എന്ന് നോക്കണം. ഇത് മൂന്നും ആനുപാതികമായി വന്ന ഐഡിയയെക്കുറിച്ച് മാത്രമേ മുന്നോട്ട് ചിന്തിക്കേണ്ടതുള്ളൂ എന്നർത്ഥം. ഫുഡ് സ്റ്റാൾ, ഇ- കൊമേഴ്സ്, ഫ്രീലാൻസ് സർവ്വീസ്, ഹാന്റി ക്രാഫ്റ്റ് ഉൽപന്നങ്ങൾ, ക്ലൗഡ് കിച്ചൻ തുടങ്ങിയ സാധാരണ ഓപ്ഷനുകൾക്ക് പുറമേ നിങ്ങളുടെ ഇന്നൊവേറ്റീവ് ആയുള്ള ആശയങ്ങളും പരിഗണിക്കാം.
അടുത്തത് നിങ്ങളുടെ ബിസിനസ് സ്ട്രക്ച്ചർ തിരഞ്ഞെടുക്കുക എന്നുള്ളതാണ്. നിങ്ങൾ ഒറ്റക്കാണോ, പാർട്ണർഷിപ്പോടെയാണോ, ഒരു കൂട്ടമാണോ ഇൻവെസ്റ്റ് ചെയ്യുന്നത് എന്നെല്ലാം തീരുമാനമെടുക്കേണ്ട സമയം. വളരെ കൃത്യമായി സാമ്പത്തികം കൈകാര്യം ചെയ്യണം. ഒറ്റക്കല്ല ഇൻവെസ്റ്റ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ ഭാവിയിൽ ഒരു പ്രതിസന്ധി വരാതിരിക്കാൻ പാകത്തിൽ എല്ലാ രേഖകളും കൃത്യമായി വക്കുക.
ഇനി ബിസിനസ് രജിസ്ട്രേഷന്റെ സമയമാണ്. 40 ലക്ഷത്തിനു മുകളിൽ ടേൺ ഓവർ ഉള്ള/ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥാപനങ്ങൾക്ക് ജി എസ് ടി രജിസ്ട്രേഷൻ ചെയ്തിരിക്കണം. സർവ്വീസുകൾക്ക് ഇത് 20 ലക്ഷമാണ്. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എം എസ് എം ഇ ഉദ്യം രജിസ്ട്രേഷൻ നടത്തണം. നിങ്ങളുടെ ബിസിനസ് സ്ഥാപനം കച്ചട കേന്ദ്രമായി നടത്തുന്നതാണെങ്കിൽ ഷോപ്പ്& എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ലൈസൻസ് എടുത്തു വക്കണം. ബ്രാന്റിംഗ് സംബന്ധമായി ട്രേഡ്മാർക്കും എടുക്കാവുന്നതാണ്. ഇനി നിങ്ങളുടെ ബിസിനസിന് വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് എടുക്കണം. ഇതിനായി പ്രത്യേക അക്കൗണ്ടായിത്തന്നെ എടുക്കുന്നതാണ് നല്ലത്.
ഇനി ബിസിനസ് പ്ലാൻ ഉണ്ടാക്കിയെടുക്കണം.നിങ്ങളുടെ പ്രൊഡക്ട് അല്ലെങ്കിൽ സർവ്വീസ് എന്താണ്, നിങ്ങളുടെ ടാർഗറ്റ് മാർക്കറ്റ്, തുടങ്ങാനുള്ള ബജറ്റ് എത്ര വേണ്ടി വരും, വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്ലാനുകൾ എന്തൊക്കെയാണ് എന്നൊക്കെ കൃത്യമായി പ്ലാൻ ചെയ്ത് വക്കുക. അടുത്തത് പണം എങ്ങനെ സ്വരുക്കൂട്ടാം എന്നതിനെക്കുറിച്ചാണ്. സേവിംഗ്സ് ഇതിനായി ഉപയോഗപ്പെടുത്തണോ ബാങ്കിൽ നിന്നും ലോൺ എടുക്കണോ മുദ്ര പോലെയുള്ള സർക്കാർ സ്കീമുകൾ പ്രയോജനപ്പെടുത്തണോ അതുമല്ലെങ്കിൽ ഇൻവെസ്റ്റർമാരോ ക്രൗഡ് ഫണ്ടിംഗോ ആണോ എന്നെല്ലാം നേരത്തെ പ്ലാൻ ചെയ്ത പണം കയ്യിൽക്കരുതുക.
ഇനി ബ്രാന്റിംഗിലേക്ക് ശ്രദ്ധ തിരിക്കാം. ഇവിടെ ഫ്രാഞ്ചൈസികൾ ഏറ്റെടുത്ത് നടത്താൻ ആണ് നിങ്ങളുടെ പ്ലാൻ എങ്കിൽ ഈ ഭാഗം സ്കിപ് ചെയ്യാം. അതല്ലാതെ സ്വന്തം ബ്രാന്റ് ആണ് വളർത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ പേര്, ലോഗോ-, പ്രമോഷനായി വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയെല്ലാം എങ്ങനെ വേണമെന്ന് തീരുമാനമെടുക്കുക. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വാട്സ് ആപ്പ് വഴിയൊക്കെ ലോക്കൽ അഡ്വടൈസിംഗ് മെത്തേഡ് പയറ്റി നോക്കാം.
ഫിസിക്കൽ ഷോപ്പ് വഴിയാണ് ബിസിനസ് നടത്തുന്നതെങ്കിൽ ഇതിനുള്ള കടമുറികളോ സ്ഥാപനങ്ങളോ റെന്റിനെടുക്കുന്നതോ ലീസിനെടുക്കുന്നതോ നോക്കാം. സ്വന്തമായി ഷോപ്പ് ഉണ്ടെങ്കിൽ വാടകയിനത്തിൽ അത്രയും ലാഭിക്കാം. ഇനി ചെറിയ പ്രൊഡക്ഷനുകൾ തുടങ്ങാൻ പറ്റുമെങ്കിൽ വീടിനടുത്തുള്ള സ്ഥലവും വിനിയോഗിക്കാം.
ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൃത്യമായി സാമ്പത്തിക കാര്യങ്ങൾ മെയിന്റെയിൻ ചെയ്യുക എന്നുള്ളതാണ്. എക്സ്പെൻസ്, ഇൻകംടാക്സ്, ജി എസ്ടി, ഐടി റിട്ടേൺ എല്ലാം കൃത്യ സമയത്ത് ചെയ്യാണം. ലൈസൻസുകൾ കാലാവധി തീരുന്നതിന് അനുസരിച്ച് പുതുക്കുകയും വേണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ച് ബിസിനസ് തുടങ്ങി വക്കാം. കൺസിസ്റ്റൻസി ഈ ദ കീ എന്ന വാചകം ഓർക്കുക. എല്ലാ കാര്യങ്ങളും ഡബിൾ ചെക്ക് ചെയ്യാൻ മറക്കരുത്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം.
