Asianet News MalayalamAsianet News Malayalam

E-Nomination EPFO : ഇപിഎഫ് ഇ-നോമിനേഷൻ എന്തിന്? നിങ്ങളറിയേണ്ടത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകളോട് ഇ-നോമിനേഷൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ട് നാളേറെയായി

should  EPFO members file e-nomination  Here is Why
Author
Thiruvananthapuram, First Published Feb 2, 2022, 9:24 PM IST

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകളോട് ഇ-നോമിനേഷൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ട് നാളേറെയായി. ഡിസംബർ 31 ആയിരുന്നു ഇ-നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. എന്തായാലും ഈ തിയതി ഇപിഎഫ്ഒ നീട്ടിയിട്ടുണ്ട്.

എന്തിനാണ് ഇ-നോമിനേഷൻ

  • അക്കൗണ്ട് ഉടമ മരിച്ചാൽ ഇ-നോമിനേഷൻ സമർപ്പിച്ചവർക്കും പിഎഫ് തുകയും പെഷൻ തുകയും ഇൻഷുറൻസ് ആനുകൂല്യവും എളുപ്പത്തിൽ ലഭിക്കും
  • നോമിനിക്ക് ഓൺലൈനായി ക്ലെയിം സമർപ്പിക്കാനാവും

ഇപിഎഫ് അക്കൗണ്ടിന്റെ ഗുണം

  • അക്കൗണ്ട് ഉടമ ജോലി രാജിവെച്ചാലോ, വിരമിച്ചാലോ മരണം സംഭവിച്ചാലോ അതുവരെ നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ കിട്ടും
  • ഭാഗികമായി അത്യാവശ്യ ഘട്ടങ്ങളിൽ നിയന്ത്രിതമായ നിലയിൽ തുക പിൻവലിക്കാനാവും

ഇപിഎസ് നേട്ടങ്ങൾ

  • വിരമിക്കുന്ന ജീവനക്കാർക്ക് പ്രതിമാസം നിശ്ചിത തുക പെൻഷനായി ലഭിക്കും. അംഗം മരിച്ചാൽ ആശ്രിതർക്ക് പെൻഷൻ ലഭിക്കും.
Follow Us:
Download App:
  • android
  • ios