1.33 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം മാത്രം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയതായാണ് പിടിഐയുടെ റിപ്പോർട്ട്.

വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ എണ്ണം ഇപ്പോൾ കൂടുതലാണ്. 1.33 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം മാത്രം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയതായാണ് പിടിഐയുടെ റിപ്പോർട്ട്. അതിന് മുൻപുള്ള വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഗണ്യമായ വർധനവാണ് ഉണ്ടായത്. പലരും വിദ്യാഭ്യാസ വായ്പ എടുത്തിട്ടാണ് പഠനത്തിനായി പണം കണ്ടെത്തുന്നത്.

നിലവിൽ ഇന്ത്യയിലെ വിദ്യാഭ്യാസ വായ്പാ നിരക്കുകൾ

രാജ്യത്തെ ബാങ്കുകൾ വിവിധ നിരക്കുകളാണ് വിദ്യാഭ്യസ വായ്പകൾക്ക് ഈടാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിവർഷം 9.90% നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക് പ്രതിവർഷം 9.50% മുതൽ 14.25% വരെയാണ് ഈടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് പ്രതിവർഷം 9.50% ത്തിന് മുതൽ വിദ്യാഭ്യാസ വായ്പ നൽകുന്നു. 

വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

പഠനത്തിനായി വേണ്ടി വരുന്ന ഫീസുകൾ, പുസ്തകങ്ങൾ പോലുള്ള വാങ്ങുന്നതിനായി വേണ്ടി വരുന്ന ചെലവുകൾ നല്കാൻ എളുപ്പമായിരിക്കും. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന വായ്പകളാണ് വിദ്യാർത്ഥി വായ്പകൾ. പഠന ശേഷം മാത്രം ഈ വായ്പ തിരിച്ചടച്ചാൽ മതി അതിനാൽ പഠന സമയത്ത് സാമ്പത്തിക ഭാരം കുറവാണ്. 

പോരായ്മകൾ എന്തൊക്കെയാണ്?

ചെറിയ പ്രായത്തിൽ തന്നെ വായ്പ എടുക്കുന്ന വ്യക്തികൾക്ക് പിന്നീട് അത് ബുദ്ധിമുട്ടായി തോന്നിയേക്കാം, കടം വീട്ടാൻ സമയമെടുത്തേക്കാം. വൈകിയാൽ അത് ചിലപ്പോൾ ക്രെഡിറ്റ് സ്‌സിറിനെയും ബാധിച്ചേക്കാം. വിദ്യാഭ്യാസ വായ്പ എടുക്കാതെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ മാത്രമേ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് ആലോചിക്കാവൂ.