ഇരുചേരികളായി തിരിഞ്ഞ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പ്രകോപനപരമായി ആക്രമിക്കുകയായിരുന്നു.
അജ്മീര്‍: അജ്മീറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മസുദയിലെ റാലിക്കിടെയാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്.
വ്യാഴാഴ്ചയാണ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇരുചേരികളായി തിരിഞ്ഞ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പ്രകോപനപരമായി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ആന്ധ്രാപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ടിഡിപി പ്രവര്‍ത്തകരും വൈഎസ്ആര്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. അനന്തപൂരിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു ടിഡിപി പ്രവര്‍ത്തകനും വൈ എസ് ആര്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടത്. ഗുണ്ടൂര്‍ ജില്ലയിലെ ശ്രീനിവാസപുരത്തും ടിഡിപി-വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
