Asianet News MalayalamAsianet News Malayalam

ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശ്ശബ്ദ പ്രചാരണം

ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും. ദില്ലിയിലും ഹരിയാനയിലും നാളെ വോട്ടെടുപ്പ് പൂര്‍ത്തിയാവും.

6th phase of loksabha election on tomorrow
Author
Delhi, First Published May 11, 2019, 7:05 AM IST

ദില്ലി: ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് നിശ്ശബ്ദ പ്രചാരണം. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും. ദില്ലിയിലും ഹരിയാനയിലും നാളെ വോട്ടെടുപ്പ് പൂര്‍ത്തിയാവും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്. ജ്യോതിരാദിത്യ സിന്ധ്യ, അഖിലേഷ് യാദവ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മധ്യപ്രദേശിലും പ്രചരണത്തിന് എത്തും. മെയ് 23നാണ് വോട്ടെണ്ണല്‍.

Follow Us:
Download App:
  • android
  • ios