തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രശ്നമുണ്ടാക്കിയത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി ആരോപിച്ചു . യുവതീ പ്രവേശന വിധിക്കെതിരെ ഭരണത്തിലിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും ഭരണഘടന ഭേദഗതിക്കും ബിജെപി മുതിര്‍ന്നില്ല . ഇപ്പോള്‍ അവര്‍ പറയുന്ന വിശ്വാസ സംരക്ഷണം നാടകമാണെന്നും നേരേന്ദ്ര മോദി മികച്ച നടനാണെന്നും എ കെ ആന്‍റണി ആരോപിച്ചു .

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്ക് എതിരെയുള്ള വിധി എഴുത്താകും ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പ്. പിണറായി വിജയനെ പാഠം പഠിപ്പിക്കുന്ന ജനങ്ങള്‍ പിണറായിയെ നല്ല നടപ്പിന് ശിക്ഷിക്കുമെന്നും ആൻറണി തിരുവനന്തപുരത്ത് പറഞ്ഞു