ആലപ്പുഴയില്‍ ആരിഫ് ജയിക്കുമെന്നും ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.  

ആലപ്പുഴ:ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് വരേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറ് നിലയില്‍ പൊട്ടിത്തെറിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ആരിഫ് ജയിക്കും. ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. 

ആലപ്പുഴയില്‍ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍. അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും വെള്ളപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മത്സരിക്കുന്നതില്‍നിന്ന് കെ സി വേണുഗോപാല്‍ പിൻമാറിയത് പേടിച്ചാണ്. തന്നെ നശിപ്പിക്കാൻ വേണുഗോപാൽ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ അവിടേക്ക് അടൂര്‍ പ്രകാശ് വരുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.