രമ്യ കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു കോഴിക്കോട് പ്രസംഗത്തിൽ എ വിജയരാഘവന്‍റെ പരാമര്‍ശം.  

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവന്‍റെ കോഴിക്കോട് പ്രസംഗവും വിവാദത്തിൽ. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവൻ കോഴിക്കോട് പ്രസംഗിച്ചത്. കോഴിക്കോട്ട് ഐഎൻഎൽ - നാഷണൽ സെക്കുലർ കോൺഫ്രൻസ് ലയന സമ്മേളനത്തിലായിരുന്നു ഇടത് മുന്നണി കൺവീനറുടെ പരാമർശം.

Add Asianetnews as a Preferred SourcegooglePreferred

"തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാരല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ത്ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയി' ഇതാണ് മാര്‍ച്ച് മുപ്പതിന് എ വിജയരാഘവന്‍റെ പ്രസംഗം. 

വീഡിയോ കാണാം: 

"

Read more: രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍റെ പ്രസ്ഥാവന സ്ത്രീവിരുദ്ധം; ഉമ്മൻചാണ്ടി

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ വിജയരാഘവന്‍റെ നടപടി തെരഞ്ഞെടുപ്പിൽ വലിയ ആയുധമാക്കുകയാണ് യുഡിഎഫ്. വിജയരാഘവന്‍റെ പരാമര്‍ശത്തിനെതിരെ നിയമ നടപടി എടുക്കാനാണ് ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെപിസിസി യും വ്യക്തമാക്കിയിട്ടുണ്ട്. വിവാദത്തെ കുറിച്ച് രമ്യ ഹരിദാസിന്‍റെ പ്രതികരണം വായിക്കാം

Read more: എന്‍റെ അച്ഛനും അമ്മയും ഇതെല്ലാം കേൾക്കുന്നുണ്ട് ; അശ്ലീലം പറഞ്ഞ വിജയരാഘവനോട് രമ്യ ഹരിദാസ്