മോദിക്കെതിരെ തൃണമൂൽ നേതാവ് അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു.മമത ബാനർജിയുടെ അനന്തിരവൻ ആണ് അഭിഷേക് ബാനർജി.

ദില്ലി: ലോക്സഭ തെരെഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറുകളിലും പരാതിയൊഴിയാതെ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തൃണമൂൽ നേതാവും മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചു.

മെയ് 15 ന് നടന്ന ബംഗാളിലെ റാലിക്കിടെ മോദി തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഭിഷേക് ബാനർജി വക്കീൽ നോട്ടീസ് അയച്ചത്. 'അമ്മായിയുടെയും അനന്തിരവന്‍റെയും ഭരണ കാലത്ത് ഗുണ്ടാ ജനാധിപത്യമാണ് നടക്കുന്നത്' എന്ന് തുടങ്ങിയ മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനർജിയുടെ നടപടി. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അഭിഷേക് ബാനർജി.

Scroll to load tweet…

അതേസമയം, മായാവതി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബിജെപി ലഖ്നൗ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഏഴാംഘട്ട വോട്ടെടുപ്പിൻറെ പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ മായാവതി ട്വീറ്റ് ചെയ്തെന്ന് ആരോപിച്ചാണ് പരാതി. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.