സിനിമാ താരങ്ങളടക്കം വോട്ട് ചെയ്യാനായി ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട് 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനുളള വോട്ടിങ്ങ് കേരളത്തില്‍ പുരോഗമിക്കുകയാണ്. രാവിലെ മുതല്‍ തന്നെ നിരവധിപ്പേരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനായി ബൂത്തുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍, ടൊവിനോ തോമസ്, രഞ്ജിത്ത് തുടങ്ങിയ സിനിമാ താരങ്ങളെല്ലാം രാവിലെതന്നെ വോട്ടു ചെയ്ത് മടങ്ങി. 

സിനിമാതാരം ഭാമ തന്‍റെ കന്നി വോട്ടു ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളേജിലെ പോളിംഗ് ബൂത്തിലെത്തിയാണ് ഭാമ വോട്ട് ചെയ്തത്. ഇത് തന്റെ കന്നി വോട്ടാണെന്നും വോട്ട് ചെയ്യാനായതിൽ അഭിമാനമെന്നും ഭാമ പറഞ്ഞു.