Asianet News MalayalamAsianet News Malayalam

വോട്ടുനില മാറിയും മറിഞ്ഞും മലയാളികളുടെ സ്വന്തം ക്ലാര

വോട്ടെടുപ്പിന് മുമ്പുണ്ടായ ആശയക്കുഴപ്പം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും തുടരുകയാണ്. അപരകള്‍ക്കിടയില്‍ സുമതലയുടെ കന്നി രാഷ്ട്രീയ പോരാട്ടം വെള്ളത്തിലാകുമോ എന്ന ആശങ്കകള്‍ അസ്ഥാനത്താക്കിക്കൊണ്ടാണ് ഇവരുടെ മുന്നേറ്റം

actress sumalatha leads in mandya karnataka
Author
Mandya, First Published May 23, 2019, 1:42 PM IST

മാണ്ഡ്യ: നടിയും അന്തരിച്ച മുന്‍ എംപി അംബരീഷിന്റെ ഭാര്യയുമായ സുമതല കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ നിഖില്‍ കുമാരസ്വാമിയുമായാണ് മലയാളത്തിന്റെ സ്വന്തം ക്ലാരയുടെ പോരാട്ടം. 

ഏതാണ്ട് നാല് ശതമാനത്തോളം വോട്ടുകളുടെ വ്യത്യാസമേ ഇപ്പോള്‍ സുമലതയും നിഖില്‍ കുമാരസ്വാമിയും തമ്മിലുള്ളൂ. കേവല ഭൂരിപക്ഷത്തിന് സുമലതയാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ ലീഡ് നില മാറിയും മറിഞ്ഞും വരുന്നതിനാല്‍ മാണ്ഡ്യയിലെ അവസാനഫലത്തിനായി ഏവരും ഉറ്റുനോക്കുകയാണ്.

സുമലതയ്ക്ക് മൂന്ന് അപരകളും മാണ്ഡ്യയിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കാര്യമായി വോട്ടുകള്‍ അപഹരിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളിലെ സൂചന. 

കോണ്‍ഗ്രസ്- ബിജെപി ടിക്കറ്റുകള്‍ വേണ്ടെന്ന് വച്ചുകൊണ്ടാണ് ഭര്‍ത്താവ് അംബരീഷിന്റെ പ്രഭാവത്തില്‍ മാത്രം വിശ്വസിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ബിജെപിയുടേയും പിന്തുണ സുമലതയ്ക്ക് ഏകദേശം ഉറപ്പാക്കാനായിരുന്നു. മാണ്ഡ്യയില്‍ പ്രചാരണപരിപാടികളില്‍ വന്‍ ജനപങ്കാളിത്തവും സുമലതയ്ക്ക് ലഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios