Asianet News MalayalamAsianet News Malayalam

അടൂര്‍ പ്രകാശ് എത്തുമോ? കോന്നിയിലെ കണ്‍വെന്‍ഷനില്‍ കണ്ണുനട്ട് യുഡിഎഫ്

ത്രികോണമത്സര ചൂടിലാണ് കോന്നി

പി മോഹൻരാജിന്‍റെ  സ്ഥാനാർത്ഥിത്വത്തിൽ അടൂർ പ്രകാശിന് അതൃപ്തി

adoor prakash konni udf convention today
Author
Konni, First Published Sep 30, 2019, 12:46 AM IST

കോന്നി: സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കങ്ങളും അതൃപ്തി തുടരുന്നതിനിടെ കോന്നിയിൽ യുഡിഎഫ് കൺവെൻഷൻ ഇന്ന്. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ  നീക്കങ്ങൾക്കൊടുവിൽ അടൂർ പ്രകാശ് കൺവെൻഷനെത്തുമോ എന്നാണ് ഏവരും  ഉറ്റുനോക്കുന്നത്. രാത്രി വൈകി മണ്ഡലത്തിലെത്തിയ കെ സുരേന്ദ്രനും കൺവെൻഷൻ തീർന്നതോടെ ഇടത് സ്ഥാനാർത്ഥി കെയു ജെനീഷ് കുമാറും പരസ്യ പ്രചാരണത്തിൽ സജീവമാകും.

മുന്നണി സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ സജീവമാകുന്നതോടെ മുൻപെങ്ങുമില്ലാത്ത വിധം ത്രികോണമത്സര ചൂടിലാണ് കോന്നി. 23 വർഷം തുടർന്ന ആധിപത്യത്തിൽ യുഡിഎഫിനും  അടൂപ്രകാശിന്‍റെ അസാന്നിധ്യത്തിൽ കോന്നി പിടിക്കാമെന്ന വിശ്വാസം ഇടത് മുന്നണിക്കും,  ശബരിമല മുൻനിർത്തി വിജയിച്ച് കയറാമെന്ന പ്രതീക്ഷ ബിജെപിക്കും ഉണ്ട് .

പി മോഹൻരാജിന്‍റെ  സ്ഥാനാർത്ഥിത്വത്തിൽ അടൂർ പ്രകാശിനുള്ള അതൃപ്തി പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. കോന്നിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ അടൂർ പ്രകാശ് എത്തുമോ എന്ന കാര്യത്തിൽ അവസാന നിമിഷവും അനിശ്ചിതത്വം തുടരുകയാണ്.

അവസാന ദിവസമാണ് കോന്നിയിലെ മുന്നണി സ്ഥാനാർത്ഥികളെല്ലാം പത്രികാ സമർപ്പണത്തിനെത്തുന്നത്. പത്ത് മണിക്ക് നടക്കുന്ന കൺവെഷന് ശേഷം പ്രകടനമായെത്തി യുഡിഎഫ് സ്ഥാനാർത്ഥി പത്രിക നൽകും. ശ്രീധരൻപിള്ള അടക്കം നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പത്രിക സമർപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കൺവെൻഷനോടെ പരസ്യ പ്രചാരണത്തിൽ മുന്നേറുന്ന  എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറും പത്രികാ സമർപ്പണം ആഘോഷം ആക്കാനുള്ള ഒരുക്കത്തിലാണ്.

Follow Us:
Download App:
  • android
  • ios