പാലക്കാട്: പാലക്കാട്ട് അടിതെറ്റിയ സിറ്റിംഗ് എംപി എംബി രാജേഷ് പിരിമുറുക്കം തീർത്തത് കുടുംബത്തോടൊപ്പം സിനിമ കണ്ടാണ്. രാഷ്ട്രീയത്തിൽ ജയപരാജയങ്ങളൊക്കെ സാധാരണമെന്നാണ് രാജേഷിന്റെ പക്ഷം. 'ഇഷ്ക്' വളരെ നല്ല സിനിമയാണെന്നും ഒത്തിരി ഇഷ്ടമായെന്നും രാജേഷ് പറഞ്ഞു. 

വോട്ടെണ്ണൽ തുടങ്ങിയത് മുതലുള്ള പിരിമുറുക്കം. നിരവധി ഫോൺകോളുകൾ. പാർട്ടി ഓഫീസിൽ നിന്നും വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ രാജേഷ് സെക്കന്റ് ഷോയ്ക്കാണ് കുടുംബത്തോടൊപ്പം ഇഷ്ക് കാണാനെത്തിയത്. ഇഷ്ക് തനിക്കും മക്കൾക്കും ഏറെ ഇഷ്ടമായി. കുടുംബത്തോടൊപ്പമല്ലേ രാഷ്ട്രീയമൊക്കെ നമുക്ക് പിന്നെ ചർച്ച ചെയ്യാമെന്നായി രാജേഷ്. തോൽവി മറക്കാനാണോ തിയേറ്ററിലെത്തിയതെന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണെന്നും രാജേഷ് പറഞ്ഞു.

30 വർഷത്തെ രാഷ്ട്രീയാനുഭവമുള്ള താൻ എംപിയായത് പത്ത് വർഷം മാത്രമാണ്. അതിനാൽ തോൽവിയെ ആ വിധത്തിൽ തന്നെ കാണാനാകുമെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തിൽ സിപിഎം ജയം ഏറ്റവും ഉറപ്പിച്ച മണ്ഡലമായിരുന്നു പാലക്കാട്. മികച്ച പാർലമെന്റേറിയൻ എന്നപേരിനൊപ്പം തെരഞ്ഞെടുപ്പിലെ ചിട്ടയായ പ്രവർത്തനവും കൊണ്ട് പ്രചാരണത്തിൽ ഏറെ മുന്നിലുമായിരുന്നു. പക്ഷെ ന്യൂനപക്ഷം കൂട്ടമായി യുഡിഎഫിന് വോട്ടിട്ടപ്പോൾ പതിനൊന്നായിരത്തിലധികം വോട്ടിന് അടിതെറ്റി.

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.