Asianet News MalayalamAsianet News Malayalam

ടിക്കാറാം മീണയുടെ വിലക്ക് അംഗീകരിക്കുന്നു; പിണറായി വരില്ലെങ്കിലും ഉദ്ഘാടനം ഗംഭീരമാക്കുമെന്ന് കടകംപള്ളി

പെരുമാറ്റചട്ടം പറഞ്ഞ് ടിക്കാറാം മീണ പിണറായി വിജയനെ വിലക്കിയെങ്കിലും ഉദ്ഘാടന ചടങ്ങ് ഗംഭീരമായി തന്നെ നടക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

after tikkaram meenas ban pinarayi wont participate but programme will go on says kadakampally
Author
Trivandrum, First Published May 6, 2019, 12:05 PM IST

തിരുവനന്തപുരം: പെരുമാറ്റ ചട്ടത്തിന്‍റെ പേര് പറഞ്ഞ്  മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് വിലക്കിയ ടിക്കാറം മീണയുടെ നടപടി അംഗീകരിക്കുന്നു എന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.കൺസ്യൂമര്‍ ഫെഡിന്‍റെ സ്റ്റുഡന്‍റ്സ് മാര്‍ക്കറ്റിന്‍റെ ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശങ്ങൾ സർക്കാർ പാലിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉദ്ഘാടകമായ മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്ഘാടനത്തിൽ പങ്കെടുക്കില്ല. അതേസമയം സ്റ്റുഡന്‍റ്സ് മാർക്കറ്റിന്‍റെ ഉത്ഘാടനം ഗംഭീരമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. 

 

Follow Us:
Download App:
  • android
  • ios