Asianet News MalayalamAsianet News Malayalam

വോട്ട് ഒന്നിന് 500 രൂപ; അണികൾക്ക് നിർദ്ദേശം നൽകുന്ന അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വീഡിയോ പുറത്ത്

പിഎംകെ, ഡിഎംഡികെ പ്രവർത്തകരോട് പണം വിതരണം ചെയ്യാൻ നിർദ്ദേശിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്

aiadmk ex mla directs party workers to give money for vote video out
Author
Chennai, First Published Apr 17, 2019, 11:50 AM IST

ചെന്നൈ: മണ്ഡലത്തിൽ വോട്ടിന് പണം വിതരണം ചെയ്യാൻ നിർദ്ദേശിക്കുന്ന അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വീഡിയോ പുറത്ത്.  വാണിയമ്പാടി മുൻ എംഎൽഎ സമ്പത്ത് കുമാറിന്‍റെ വീഡിയോ ആണ്  പുറത്തു വന്നത്.
 
പിഎംകെ, ഡിഎംഡികെ പ്രവർത്തകരോട് പണം വിതരണം ചെയ്യാൻ നിർദ്ദേശിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു വോട്ടിന് 500 രൂപ വീതം നൽകാനാണ് എംഎൽഎ നിർദ്ദേശിക്കുന്നത്. ഒഴിഞ്ഞ സ്ഥലത്തെത്തി പണം എണ്ണി തിട്ടപ്പെടുത്തി കവറുകളിലാക്കണമെന്നും പ്രവർത്തകർകരോട് മുൻ എംഎൽഎ പറയുന്നുണ്ട്.

കനിമൊഴി, ടിടിവി ദിനകരൻ തുടങ്ങി നിരവധി നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് 
നടക്കുന്നതിനിടെയാണ് അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിൽ നിന്നും കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.  


 

Follow Us:
Download App:
  • android
  • ios