സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി പ്രവര്‍ത്തനങ്ങൾ വോട്ടര്‍മാര്‍ വിലയിരുത്തുമെന്നും എ പ്രദീപ് കുമാര്‍ .

കോഴിക്കോട്: ഒളിക്യാമറ വിവാദം എംകെ രാഘവനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ . വിവാദം പറഞ്ഞ് വോട്ട് പിടിക്കേണ്ട സാഹചര്യം കോഴിക്കോടില്ല. എണ്ണിപ്പറയാൻ വികസന നേട്ടങ്ങൾ തന്നെ ധാരാളം ഉണ്ടെന്നും ഇത് വിലയിരുത്തി മാത്രം ജനം വോട്ടിടുമെന്നും എ പ്രദീപ് കുമാര്‍ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങൾ കൂടി വിലയിരുത്തിയാകും ജനം വോട്ട് ചെയ്യുകയെന്നും മികച്ച പ്രവര്‍ത്തനങ്ങൾ വിലയിരുത്തപ്പെടുമെന്നും എ പ്രദീപ് കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊട്ടിക്കലാശത്തിന്‍റെ മണിക്കൂറിൽ മണ്ഡലത്തിലാകെ വാഹന പ്രചാരണത്തിലാണ് എ പ്രദീപ് കുമാര്‍