എറണാകുളം: എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം ബഹുദൂരം പിന്നില്‍. യുഡിഎഫിന്റെ ഹൈബി ഈഡനാണ് ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ പി രാജീവാണുള്ളത്. 

ഹൈബിക്ക് 64,663 വോട്ടും, പി രാജീവിന് 44,269 വോട്ടും രേഖപ്പെടുത്തിയ സമയത്ത് കണ്ണന്താനത്തിന് ആകെ 18,106 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഏതാണ്ട് 17 ശതമാനത്തോളം വോട്ടാണ് ഇതുവരെ എറണാകുളത്ത് എണ്ണിക്കഴിഞ്ഞിട്ടുള്ളത്. 

വ്യത്യസ്തമായ പ്രചരണപരിപാടികളിലൂടെ സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളിലൊരാളായി കണ്ണന്താനം മാറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ദയനീയമായ അവസ്ഥയാണ് കണ്ണന്താനം നേരിടുന്നത്.