അമേഠി: ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് കാലിടറുന്നു. ബിജെപി സ്ഥാനാർത്ഥി  കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതുവരെ നേടിയത് 30000 വോട്ടിന്റെ ലീഡാണ്. ലീഡ് നിലയിൽ സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിർത്തുന്ന കാഴ്ചയാണ് കാണുന്നത്. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ്.