Asianet News MalayalamAsianet News Malayalam

ത്സാന്‍സിയില്‍ ഉമഭാരതിക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥി; ബിജെപിയുടെ പുതിയ പട്ടിക പുറത്ത്

പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉമ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഉമഭാരതിയുടെ കാര്യത്തില്‍ വിവാദം തലപൊക്കാനിടയില്ല. ഹരിയാന, യു പി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള 24 സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്

Anurag Sharma replaces Uma Bharti in Jhansi
Author
Lucknow, First Published Apr 6, 2019, 7:42 PM IST

ലഖ്നൗ: സ്ഥാപക നേതാവ് എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് ബിജെപി പുതിയ പട്ടിക പുറത്തുവിട്ടത്. ഇന്ന് വൈകുന്നേരം പുറത്തിറക്കിയ പുതിയ പട്ടികയിലെ സവിശേഷത കേന്ദ്രമന്ത്രിയും പ്രമുഖ നേതാവുമായ ഉമാഭാരതി ഇക്കുറി മത്സര രംഗത്തുണ്ടാവില്ലെന്നതാണ്. ഉമഭാരതി മത്സിരിച്ച് ജയിച്ചിരുന്ന ത്സാന്‍സിയില്‍ അനുരാഗ് ശര്‍മ്മയാണ് സ്ഥാനാര്‍ത്ഥി.

പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉമ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഉമഭാരതിയുടെ കാര്യത്തില്‍ വിവാദം തലപൊക്കാനിടയില്ല. ഹരിയാന, യു പി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള 24 സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios