രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ; അമേഠിയിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് എതി‍ർ സ്ഥാനാ‍ർത്ഥി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 20, Apr 2019, 3:36 PM IST
as a  british cityzen rahul gandhi cant contest from amethi is says opposite candidate
Highlights

അമേഠിയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവ് ലാലിന്‍റെ അഭിഭാഷകനാണ് രവി പ്രകാശ്. രാഹുലിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനികളുടെ ആസ്തിയോ ലാഭ വിവരങ്ങളോ നൽകിയില്ലെന്നും രവി പ്രകാശ്

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമ‍ർശനങ്ങളുമായി അമേഠിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാലിന്‍റെ അഭിഭാഷകൻ രവി പ്രകാശ്. ഇന്ത്യക്കാരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിൽ മത്സരിക്കാനാവില്ല. രാഹുലിന്‍റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിലും പിശകുണ്ടെന്നും രവിപ്രകാശ് പറഞ്ഞു. രാഹുലിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനികളുടെ ആസ്തിയോ ലാഭ വിവരങ്ങളോ നൽകിയില്ലെന്നും രവി പ്രകാശ് പരാതിപ്പെട്ടു. 

അതിനിടെ രാഹുലിൻറെ പൗരത്വം ആയുധമാക്കി ബിജെപിയും വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. രാഹുലിന്‍റെ സൂക്ഷ്മപരിശോധന നീട്ടിയ സംഭവം ആയുധമാക്കുകയാണ് ബിജെപി. രാഹുൽ ബ്രിട്ടീഷ് പൗരനാണോ എന്ന ചോദ്യത്തിന് രാഹുലിന്‍റെ അഭിഭാഷകന് മറുപടി നൽകാനായില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി പറഞ്ഞു.
 

loader