ഗോ സംരക്ഷകർ ഗോക്കൾക്ക് കാവലിരിക്കുന്നത് പോലെ രാഷ്ട്രീയ പാർട്ടികൾ 24 മണിക്കൂറും വോട്ടിങ് മെഷീനുകൾക്ക് ജാഗ്രതയോടെ കാവലിരിക്കണം

തിരുവനന്തപുരം: ഗോ സംരക്ഷർ പശുക്കളെ സംരക്ഷിക്കാൻ കാവലിരിക്കുന്നത് പോലെ രാഷ്ട്രീയ പാർട്ടികക്ഷ വോട്ടിങ് മെഷീനുകൾക്ക് കാവലിരിക്കണം എന്ന് പ്രശസ്ത എഴുത്തുകാരൻ എൻഎസ് മാധവൻ. ഗോ സംരക്ഷകരെ പോലെ ആൾക്കൂട്ട ആക്രമണങ്ങൾ നടത്തരുതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസാധുതയുള്ള വോട്ടിങ് മെഷീനുകൾ ഇപ്പോൾ സ്ട്രോങ് റൂമുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച ട്വീറ്റിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്. രാജ്യവ്യാപകമായി സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകൾ ഇവിടെ നിന്ന് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

Scroll to load tweet…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ ആരോപണം ഉയർന്നിരിക്കുന്നത്. ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയതും ഇതേ കാരണം കൂടി ഉയർത്തിയാണ്.