തെലങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തിൽ ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ നേതാവ് അസദുദ്ദീൻ ഒവൈസി 85000 വോട്ടിന് മുന്നില്‍.

ഹൈദരാബദ്: തെലങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തിൽ ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ നേതാവ് അസദുദ്ദീൻ ഒവൈസി 85000 വോട്ടിന് മുന്നില്‍. ബിജെപിയുടെ ഭഗവന്ത് റാവുവാണ് രണ്ടാം സ്ഥാനത്തുള്ളത്. 1989 മുതല്‍ എഐഎംഐഎം സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇവിടെ വിജയം സ്വന്തമാക്കിയിട്ടുള്ളത്. ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു ഇത്.

1984 ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി വിജയിക്കുന്നതോടെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റിയത്. പിന്നീട് ഒരിക്കല്‍ പോലും ഹൈദരാബാദില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി 84 ല്‍ സ്വതന്ത്രനായിട്ടാണ് മത്സരിച്ച് ജയിച്ചതെങ്കില്‍ 89 ല്‍ എഐഎംഐഎം സ്ഥാനാര്‍ഥിയായെത്തിയാണ് വിജയം തുടര്‍ന്നത്. 

തുടര്‍ച്ചയായി ആറ് തവണ വിജയിച്ച അദ്ദേഹത്തിന്‍റെ പകരക്കാരനായി 2004 ലാണ് മകന്‍ അസദുദ്ദീന്‍ ഒവൈസി എത്തിയത്. 2009 ലും 2014 ലും അസദുദ്ദീന്‍ അനായാസം ജയിച്ചുകയറി.