Asianet News MalayalamAsianet News Malayalam

രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് ദളിത് വോട്ടുകള്‍ക്ക് വേണ്ടി; രാജസ്ഥാന്‍ മുഖ്യമന്ത്രി വിവാദത്തില്‍

പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കോലി സമുദായ അംഗമായ രാംനാഥ് കോവിന്ദിന് രാഷ്ട്രപതി സ്ഥാനം നല്‍കിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്-  ഗെഹ്‍ലോട്ട് പറഞ്ഞു. 

ashok gehlot says ram nath kovind is president because of his caste
Author
Jaipur, First Published Apr 17, 2019, 5:45 PM IST

ജയ്പൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ ജാതീയ പരാമര്‍ശം നടത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് വിവാദത്തില്‍. ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ആക്കിയതെന്നായിരുന്നു ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവന.

ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഗെഹ്‍ലോട്ട് രാഷ്ട്രപതിക്കെതിരായ പരാമര്‍ശം നടത്തിയത്. 2017-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ തഴഞ്ഞ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ആക്കിയത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കോലി സമുദായ അംഗമായ രാംനാഥ് കോവിന്ദിന് രാഷ്ട്രപതി സ്ഥാനം നല്‍കിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്-  ഗെഹ്‍ലോട്ട് പറഞ്ഞു. 

അതേസമയം ഗെഹ്‍ലോട്ടിന്‍റെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. സംഭവത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios