വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തില്‍ അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്ന ബിഡിജെഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. കുടം ചിഹ്നത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. 

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കാനാണ് ധാരണ. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. 

ബിഡിജെഎസ് നിർണായക പങ്കാളിയാണെന്നും സഖ്യപ്രഖ്യാപനമാണ് നടക്കുന്നതെന്നും സീറ്റ് വിഭജന പ്രഖ്യാപനത്തില്‍ ബിജെപി ദേശീയ സെക്രട്ടറി മുരളീധർ റാവു വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.