'ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാനുള്ള സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്കില്ല'

കൊല്‍ക്കത്ത: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ കുറവെന്ന് ബംഗാള്‍ ബിജെപി പ്രസിഡന്‍റ് ദിലീപ് ഗോഷ്. കഠിനാധ്വാനം ചെയ്യുന്ന നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ബിജെപിക്കുണ്ട്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റും നല്‍കിയിരുന്നു. എന്നാല്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാനുള്ള സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മറ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്ന നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതില്‍ ബിജെപി നേതാക്കള്‍ അസ്വസ്ഥരാണോ എന്ന ചോദ്യത്തിന് ഞങ്ങളുടെ പാര്‍ട്ടിയില്‍ അങ്ങനെയൊരു അവസ്ഥ ഇല്ലെന്നായിരുന്നു ദിലീപ് ഗോഷിന്‍റെ പ്രതികരണം. ബിജെപിയിലേക്ക് വന്ന് വികസനത്തിന്‍റെ ഭാഗമാകന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ എങ്ങനെയാണ് തടയുകയെന്നും ദിലപീ ഗോഷ് ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ദിലീപ് ഗോഷിന്‍റെ പ്രതികരണം.