കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകാൻ തീരുമാനിച്ച സാഹചര്യത്തിൽ നിലവിലെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാൻ. വയനാട്ടിൽ ഇടതു സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യം എൽഡിഎഫ് ആലോചിക്കണം .ഇക്കാര്യത്തിൽ എൽ ഡി എഫ് അനുകൂല തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ എന്നും ബെന്നി ബെഹനാന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരം ആണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്നും ബെന്നി ബെഹനാന് പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ജയം ഇതോടെ സുനിശ്ചിതം ആയെന്നും യുഡിഎഫ് കണവീനര്‍ പ്രതികരിച്ചു.