ഇന്നലെ ബെന്നി ബഹനാന്‍റെ മകള്‍ കൂടി ചാലക്കുടി മണ്ഡലത്തില്‍ നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികള്‍ വിലയിരുത്തിയത്. 


തൃശൂര്‍: ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍ ആശുപത്രി വിടാന്‍ വൈകിയേക്കും. ഏപ്രില്‍ എട്ടോടുകൂടി വീട്ടിലേക്ക് മടങ്ങാമെന്ന് ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദേശിച്ചെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് സമയമായാല്‍ വീട്ടില്‍ വിശ്രമം പ്രായോഗികമല്ലെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഏതാനും ദിവസംകൂടി ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. 

ബെന്നി ബഹനാന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് അണികളും യുഡിഎഫിലെ യുവ എംഎല്‍എമാരും സജീവമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നലെ ബെന്നി ബഹനാന്‍റെ മകള്‍ കൂടി ചാലക്കുടി മണ്ഡലത്തില്‍ നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികള്‍ വിലയിരുത്തിയത്. വരും ദിവസങ്ങളില്‍ യുഡിഎഫിനെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെത്തി ബെന്നി ബഹനാന്‍ വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കും.