കോണ്‍ഗ്രസിന് 11 സീറ്റ് ലഭിക്കുമെന്നാണ് സൂചന. എൻഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ  രാഷ്ട്രീയ ലോക്സമതാ  പാര്‍ട്ടിക്ക് മൂന്ന് സീറ്റും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച,, വികാസ്ശീൽ ഇന്‍സാൻ പാര്‍ട്ടി  എന്നിവയ്ക്ക് രണ്ടു സീറ്റ് വീതവു നൽകണമെന്നാണ് നിര്‍ദേശം.

ദില്ലി: ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ദില്ലിയിൽ നടക്കും. ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡി പകുതിയിലധികം സീറ്റുകളിൽ മത്സരിച്ചേക്കും. ആകെയുള്ള സീറ്റുകളിൽ 20-22 സീറ്റുവരെ ആർജെഡിക്ക് ലഭിക്കാനാണ് സാധ്യത. 

കോണ്‍ഗ്രസിന് 11 സീറ്റ് ലഭിക്കുമെന്നാണ് സൂചന. എൻഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിക്ക് മൂന്ന് സീറ്റും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച,, വികാസ്ശീൽ ഇന്‍സാൻ പാര്‍ട്ടി എന്നിവയ്ക്ക് രണ്ടു സീറ്റ് വീതവു നൽകണമെന്നാണ് നിര്‍ദേശം..

ഇതിനിടെ ഉത്തർപ്രദേശിൽ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പായതായി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേൽ സൂചിപ്പിച്ചു .സഖ്യം തുടരുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അപ്നാ ദള്‍ വ്യക്തമാക്കി