'ആർഎസ്എസ്സിന്‍റെ ഫാസിസ്റ്റ് ആശയങ്ങളെ വെള്ള പൂശുന്നു'; ദൂരദര്‍ശനെതിരെ ബിനോയ് വിശ്വം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 18, Apr 2019, 4:10 PM IST
binoy viswam against doordarshan
Highlights

കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും ആർഎസ്എസ്സിനെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഉപമിച്ച പരാമർശം ഒഴിവാക്കണമെന്ന് ദൂരദര്‍ശന്‍ ആവശ്യപ്പെട്ടുവെന്ന് ബിനോയ് വിശ്വം

ദില്ലി: ദൂരദർശനെതിരെ ആരോപണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ഈ മാസം 25 ന് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ ചില പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ദൂരദർശന്‍റെ നിരീക്ഷണ കമ്മിറ്റി ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം ദില്ലിയില്‍ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും ആർഎസ്എസ്സിനെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഉപമിച്ച പരാമർശം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതിൽ പ്രതിഷേധിച്ച് താൻ ദൂരദർശന്‍റെ റെക്കോർഡിങ്ങിൽ നിന്ന് പിന്മാറിയതായി ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ദൂരദര്‍ശന്‍റെ നടപടിക്കെതിരെ തെര‌ഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
ആർഎസ്എസ്സിന്‍റെ ഫാസിസ്റ്റ് ആശയങ്ങളെ വെള്ള പൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

loader