ഒഡീഷ സോര്‍ഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ബിസോയി വോട്ടിംഗ് യന്ത്രം പൂര്‍ണ്ണമായും നശിപ്പിക്കുകയായിരുന്നു. 

ഭൂവനേശ്വര്‍: വോട്ടിംഗ് യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ 182മത് നമ്പര്‍ പോളിംഗ് ബൂത്തിലെ യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി നില്‍മാണി ബിസോയിയാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോഴായിരുന്നു സംഭവം.

ഒഡീഷ സോര്‍ഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ബിസോയി വോട്ടിംഗ് യന്ത്രം പൂര്‍ണ്ണമായും നശിപ്പിക്കുകയായിരുന്നു. 539 ല്‍ 414 വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി നില്‍ക്കേ ബൂത്തിലേക്ക് ഒരുകൂട്ടം പ്രവര്‍ത്തകരുമായി എത്തി ബിസോയി വോട്ടിംഗ് യന്ത്രം തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.

 സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. റീപോളിംഗ് സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കും.