Asianet News MalayalamAsianet News Malayalam

കള്ളവോട്ട് ചെയ്യാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്വാനം; വീഡിയോ പുറത്ത്

വോട്ട് ചെയ്യാനെത്താത്തവരുടെ പേരില്‍ കള്ളവോട്ട് ചെയ്യണമെന്നാണ് സംഘ്മിത്ര അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

BJP candidate asks supporters to indulge in fake voting video goes viral
Author
Uttar Pradesh, First Published Apr 20, 2019, 5:39 PM IST

ബദാവുന്‍: അണികളോട് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെട്ടില്‍ വീണിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സംഘ്മിത്ര മൗര്യ. ഉത്തര്‍പ്രദേശ് മന്ത്രിയായ സ്വാമിപ്രസാദ് മൗര്യയുടെ മകളായ സംഘ്മിത്ര കള്ളവോട്ടിന് ആഹ്വാനം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് പുറത്തുവന്നത്.

വോട്ട് ചെയ്യാനെത്താത്തവരുടെ പേരില്‍ കള്ളവോട്ട് ചെയ്യണമെന്നാണ് സംഘ്മിത്ര അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. "ആരെങ്കിലും എത്തിയില്ലെന്നോര്‍ത്ത് ഒരു വോട്ട് പോലും പാഴാവരുത്. കള്ളവോട്ട് ചെയ്യുന്നതൊന്നും അപൂര്‍വ്വമല്ലല്ലോ. നിങ്ങളുടെ  അവസരം നിങ്ങള്‍ വിനിയോഗിക്കുക തന്നെ വേണം. വോട്ട് ചെയ്യാനെത്താത്തവരുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ തേടിപ്പിടിച്ച് കൊണ്ടുവരണം. അവരെ കണ്ടെത്താനായില്ലെങ്കില്‍ ആരും തിരിച്ചറിയാത്ത രീതിയില്‍ നിങ്ങളെന്തെങ്കിലും ചെയ്യണം." പ്രചാരണയോഗത്തിലാണ് സംഘ്മിത്രയുടെ നിര്‍ദേശം.

എന്നാല്‍ സംഘ്മിത്രയ്ക്കെതിരെ വീഡിയോ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ദിനേഷ്കുമാര്‍ സിംഗ് പറയുന്നത്. ഇങ്ങനൊരു വീഡിയോ തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഏപ്രില്‍ 23നാണ് ബദാവുന്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. 

Follow Us:
Download App:
  • android
  • ios