ഏതെങ്കിലും തരത്തിൽ തന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിക്കളഞ്ഞാല്‍ മുന്‍ കരുതലെന്ന നിലയ്ക്കാണ് ഭാര്യയെ കൊണ്ട് നോമിനേഷന്‍ നല്‍കിച്ചതെന്ന് സുജവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

മുംബൈ: കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മഹാരാഷ്ട്ര അഹ്മദ് നഗറിലെ സ്ഥാനാര്‍ത്ഥിയായ സുജവ് വൈഖെ പാട്ടീല്‍ ഭാര്യയെയും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. ഭാര്യ ധനശ്രീയെയാണ് സുജവ് മത്സരിക്കുന്ന അതേ സീറ്റിൽ സ്ഥാനാർത്ഥിയാക്കിയത്. ഏതെങ്കിലും തരത്തിൽ തന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിക്കളഞ്ഞാല്‍ മുന്‍ കരുതലെന്ന നിലയ്ക്കാണ് ഭാര്യയെ കൊണ്ട് നോമിനേഷന്‍ നല്‍കിച്ചതെന്ന് സുജവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് ധനശ്രീ നോമിനേഷന്‍ നല്‍കിയത്. മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവായ രാധാ കൃഷ്ണ വൈഖെ പാട്ടീലിന്റെ മകനാണ് സുജവ്. കഴിഞ്ഞ മാസമാണ് സുജവ് കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നത്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സുജയ് പാട്ടീലിന്റെ പാർട്ടി പ്രവേശനം.