ദില്ലി: ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം അല്‍പ്പസമയത്തിനകം ദില്ലിയിൽ ചേരും. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിലേയും, മറ്റ്  ഉപതെരഞ്ഞെടുപ്പുകളിലെയും സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനാണ് യോഗം. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, വർക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദ എന്നിവരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസ്, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവരും ഈ രണ്ട് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലേടക്കമുള്ള സ്ഥാനാർത്ഥി പട്ടിക വൈകിട്ടോടെ ഔദ്യോഗികമായി അംഗീകരിച്ച് പുറത്തിറക്കും.