കൊല്ലം: കൊല്ലത്ത് ബിജെപിയുടെ അടിയന്തര നേതൃയോഗം ചേരുന്നു. യുഡിഎഫിന് വോട്ട് മറിക്കാൻ ജില്ലാ നേതൃത്വം ഇടപെടുന്നുവെന്ന ഒരു വിഭാഗത്തിന്‍റെ ആരോപണത്തെത്തുടർന്നാണ് ബിജെപി നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി യോഗവും മണ്ഡലം ഭാരവാഹികളുടെ യോഗവും ഇന്ന് വൈകീട്ട് ചേരും.

കൊല്ലത്ത് ബിജെപി എൻ കെ പ്രേമചന്ദ്രന് അനുകൂല നടപടിയെടുക്കുന്നുവെന്ന് സിപിഎം രൂക്ഷ വിമ‍ർശനം ഉയ‍ർത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയിലെ ഒരു വിഭാഗവും ഇതേ പരാതിയുമായി നേതൃത്വത്തെ സമീപിച്ചതിനെത്തുട‍ർന്നാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.