30 സെക്കന്റ് വീഡിയോയില്‍ 60 തവണയാണ് അദ്ദേഹം നമോ എന്ന് ഉരുവിട്ടത്. വിനീത് നമോയെന്ന് ശ്വാസമെടുക്കാതെ ഉരുവിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മീററ്റ്: കമല്‍…കമലിന് പിന്നാലെ നമോ…നമോയെന്ന് ഉരുവിട്ട് ബിജെപി നേതാവ് വിനീത് ശാരദ. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീററ്റിൽവച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് വിനീത് നമോ...നമോയെന്ന് ഉരുവിട്ടത്.
നരേന്ദ്രയുടെ ‘ന’യും മോദിയിലെ ‘മോ’യും ചേര്‍ത്താണ് നമോ എന്ന വാക്കുണ്ടായതെന്ന് വിനീത് ശാരദ പറഞ്ഞു. 30 സെക്കന്റ് വീഡിയോയില്‍ 60 തവണയാണ് അദ്ദേഹം നമോ എന്ന് ഉരുവിട്ടത്. വിനീത് നമോയെന്ന് ശ്വാസമെടുക്കാതെ ഉരുവിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നമോയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് കൊണ്ട് പപ്പൂ…പപ്പൂ… എന്നും വിനീത് പറഞ്ഞു.
കഴിഞ്ഞ ആഴ്ച മീററ്റിൽ നടന്ന പൊതുയോഗത്തിൽ ബിജെപി യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് 36 സെക്കന്റോളം കമല്‍….കമല്‍ എന്ന് വിനീത് ശാരദ ഉരുവിടിരുന്നു. നിങ്ങള്‍ ചിന്തിക്കൂ..നിങ്ങള്‍ക്ക് താമരയാണോ വേണ്ടത് അല്ലെങ്കില്‍ മറ്റേതെങ്കിലുമാണോ എന്നായിരുന്നു കമല്‍ ഉച്ചാരണത്തിനിടെ വിനീത് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
