ലഖ്നൗ: ഉത്തർപ്രദേശിൽ എസ്‍പി-ബിഎസ്‍പി സഖ്യത്തിന് കനത്ത തിരിച്ചടി. 80 ലോക്സഭ മണ്ഡങ്ങളിൽ 56 സീറ്റിലും ബിജെപിക്ക് വൻ മുന്നേറ്റം. എസ്‍പി-ബിഎസ്‍പി സഖ്യത്തിന് 20 സിറ്റുകളിൽ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ ബഹുജൻ സമാജ് പാർട്ടിക്ക് 12 സീറ്റും സമാജ്‍വാദി പാർട്ടിക്ക് ഏഴ് സീറ്റുമാണ് ലഭിച്ചത്. കോൺ​ഗ്രസിന് രണ്ടും അപ്‍നാ ദളിന് ഒരു സീറ്റുമാണ് ലഭിച്ചത്. 

ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ മനേക ​ഗാന്ധി (സുൽത്താപൂർ), സന്തോഷ് ​ഗാ​ഗ്വിർ (ബറേലി), വരുൺ ​ഗാന്ധി (പിലിഭിത്ത്), റിത ബാഹു​ഗുണ (അലഹാബാദ്) എന്നിവർ മികച്ച വിജയമാണ് മണ്ഡലത്തിൽ നേടുന്നത്. അതേസമയം ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വളരെ പിന്നിലാണ്. ലീഡ് നിലയിൽ ബിജെപി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിർത്തുന്ന കാഴ്ചയാണ് കാണുന്നത്. 30000 വോട്ടിന്റെ വ്യത്യസത്തിലാണ് സ്മൃതി ഇറാനി മുന്നേറുന്നത്. 

വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോഴാണ് അമേഠിയിൽ പിന്നിൽ പോയത് എന്ന്ത് ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്‍റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ചാണ് പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയിൽ കളത്തിലിറക്കിയത്.