Asianet News MalayalamAsianet News Malayalam

ബിജെപി പ്രകടനപത്രികയിൽ ശബരിമലയും; വിശ്വാസ സംരക്ഷണത്തിന് നിലപാടെടുക്കും

വിശ്വാസസംരക്ഷണത്തിന് നിയമനടപടികളെന്ന വാഗ്‍ദാനമാണ് ബിജെപി പ്രകടനപത്രികയായ 'സങ്കൽപ് പത്രി'ൽ മുന്നോട്ടു വയ്ക്കുന്നത്. സുപ്രീംകോടതിയിൽ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് പ്രകടനപത്രിക പറയുന്നു. 

bjp manifesto sabarimala got a mention
Author
New Delhi, First Published Apr 8, 2019, 1:06 PM IST

ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമലയും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീംകോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

bjp manifesto sabarimala got a mention

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാർത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയിൽ പറയുന്നു.

കേരളത്തിൽ ബിജെപിയുടെ പ്രധാനപ്രചാരണ വിഷയമാണ് ശബരിമല. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന ശേഷമുണ്ടായ പ്രക്ഷോഭങ്ങൾ സജീവചർച്ചാ വിഷയമാക്കിത്തന്നെയാണ് ബിജെപി സംസ്ഥാനത്ത് വോട്ട് തേടുന്നതും. ഇതിലൂടെ ലോക്സഭയിൽ കേരളത്തിൽ നിന്ന് ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ടു പോകുന്നത്. 

എന്നാൽ ശബരിമലയിൽ ആചാരസംരക്ഷണത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ എൻഡിഎ സർക്കാർ തയ്യാറായിരുന്നില്ല. ഇതിലൂടെ സുപ്രീംകോടതിയിലെ നടപടികളനുസരിച്ച് തന്നെയാണ് മുന്നോട്ടുപോകുക എന്ന സൂചനയാണ് ബിജെപി നൽകുന്നത്. 

Follow Us:
Download App:
  • android
  • ios