തല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ബിജെപി പ്രവർത്തകരായ രണ്ട് പേർ തമ്മിൽ വേദിക്ക് തൊട്ടുമുന്നിൽ വച്ച് അടിപിടി കൂടുന്നതും പിടിച്ചു മാറ്റാൻ വന്ന നേതാവിന് തല്ലു കൊള്ളുന്നതും വീഡിയോയിൽ കാണാം.
അജ്മീര്‍: അജ്മീറില്‍ തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടയിൽ ബിജെപി പ്രവർത്തകരുടെ കൂട്ടത്തല്ല്. പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽതല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കാണാം. അജ്മീറിലെ മസുദയിൽ ബിജെപി സ്ഥാനാർത്ഥിയായ ഭരിഗർ ചൗധരി റാലിയിൽ സംസാരിക്കാനെത്തിയപ്പോഴായിരുന്നു തല്ല് നടന്നത്. തല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ബിജെപി പ്രവർത്തകരായ രണ്ട് പേർ തമ്മിൽ വേദിക്ക് തൊട്ടുമുന്നിൽ വച്ച് അടിപിടി കൂടുന്നതും പിടിച്ചു മാറ്റാൻ വന്ന നേതാവിന് തല്ലു കൊള്ളുന്നതും വീഡിയോയിൽ കാണാം. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Scroll to load tweet…
