Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശില്‍ ബിജെപി എംപി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

പാര്‍ട്ടി വിട്ടു വന്ന ബിഎസ്പി നേതാവ് വിപി സരോജിന് ബിജെപി നിഷാദിന്‍റെ സിറ്റിങ്ങ് സീറ്റ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് പാര്‍ട്ടി വിടുന്നതില്‍ കലാശിച്ചത്

bjp mp from machhlishahr joins sp
Author
Uttar Pradesh, First Published Apr 20, 2019, 9:25 AM IST

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിറ്റിങ് ബിജെപി എംപി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. മാച്ച്ലിഷ്ഹറില്‍ നിന്നുള്ള സിറ്റിങ് എംപിയായ റാം ചരിത്ര നിഷാദാണ് ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടത്. സമാജ് വാദി പാര്‍ട്ടിനേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലാണ് നിഷാദ് പാര്‍ട്ടി അംഗത്വമെടുത്തത്. 
 
പാര്‍ട്ടി വിട്ടു വന്ന ബിഎസ്പി നേതാവ് വിപി സരോജിന് ബിജെപി നിഷാദിന്‍റെ സിറ്റിങ്ങ് സീറ്റ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് എംപി പാര്‍ട്ടി വിടുന്നതില്‍ കലാശിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാച്ച്ലിഷ്ഹറില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന വിപി സരോജിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് നിഷാദ് ലോക്സഭയിലെത്തിയത്. എന്നാല്‍ ഇത്തവണ സിറ്റിങ്ങ് എംപിയായ നിഷാദിനെ തഴഞ്ഞ് ബിഎസ്പി വിട്ടു വന്ന സരോജിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

വി പി സരോജിന്  സീറ്റ് നല്‍കിയതിനെതിരെ ബിജെപിക്കുള്ളില്‍ പ്രതിഷേധം പുകയുകയാണ്. ലോക് സഭാ തെരഞ്ഞെടുപ്പിനിടെ സിറ്റിങ്ങ് എംപി പാര്‍ട്ടി വിട്ടത് ബിജെപിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80 തില്‍ 71 സീറ്റുകള്‍ നേടി ബിജെപി വന്‍വിജയം സ്വന്തമാക്കിയിരുന്നു.

രാജ്യം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ശക്തമായ ത്രികോണ മത്സമാണ് നടക്കുന്നത്. ഇത്തവണ എസ് പി- ബിഎസ് പി പാര്‍ട്ടികള്‍ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടു വെപ്പ് കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷ നല്‍കുന്നു. 

Follow Us:
Download App:
  • android
  • ios