44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ അവിടേക്ക് അടൂര്‍ പ്രകാശ് വരുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ ഈഴവ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍.
ആലപ്പുഴ: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിച്ച് വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎയ്ക്കൊപ്പം നിന്ന് ലോക്സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി തന്നോട് അലോചിച്ചിട്ടില്ല. തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല. അത്തരമൊരു അബദ്ധത്തില്‍ താന്‍ പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത തുഷാര്‍ മത്സരത്തിനിറങ്ങണമെന്ന ആവശ്യമാണ് എന്‍ഡിഎ ദേശീയ നേതൃത്വം ഉയര്‍ത്തുന്നത്. അമിത് ഷായുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും ഇതേ ആവശ്യമാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ തൃശൂരില്‍ നിന്നായിരിക്കുമെന്നാണ് സൂചന. ഇതിനിടെയാണ് തുഷാര്‍ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
തങ്ങള്‍ രണ്ടും രണ്ട് വീട്ടിലാണ് താമസിക്കുന്നതെന്നും തന്നോളമായാല്‍ താനെന്ന് വിളിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ഓര്‍മ്മിപ്പിച്ചു. തൃശൂരിൽ എൻഡിഎയ്ക്ക് ഒട്ടും സാധ്യതയില്ല. ബിജെപി ശബരിമല രാഷ്ട്രീയ വിഷയമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന തന്‍റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഥവാ മത്സരിക്കണമെങ്കില്‍ ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ അവിടേക്ക് അടൂര്‍ പ്രകാശ് വരുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ ഈഴവ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍. അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്ന് വെള്ളപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മത്സരിക്കുന്നതില്‍ നിന്ന് പേടിച്ചാണ് കെ സി വേണുഗോപാല്‍ പിൻമാറിയത്. തന്നെ നശിപ്പിക്കാൻ വേണുഗോപാൽ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് വരേണ്ട ആവശ്യമില്ല. കെ സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറ് നിലയില്‍ പൊട്ടിത്തെറിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴയില്‍ ആരിഫ് ജയിക്കും. ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
