കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. 

കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യമായ 'കോമ' ഒന്നും ഇനി വിലപ്പോവില്ലെന്നും സെൻകുമാർ പറഞ്ഞു. ബിജെപിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ ഡിജിപി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുമ്മനത്തിന് ജയിക്കാൻ ബിജെപിക്ക് ഒരു അഡ്ജറ്റ്മെന്‍റിന്‍റേയും ആവശ്യമില്ല. ജനങ്ങൾക്ക് വിവരം വച്ചുവെന്നും ഇനി ബിജെപിയെ ഭിന്നിപ്പിച്ചു തോൽപിക്കാൻ ആകില്ലെന്നും സെൻകുമാർ പറഞ്ഞു.കേന്ദ്രസർക്കാരിന്‍റെ പല പദ്ധതികളും സംസ്ഥാന സർക്കാർ കോപ്പി അടിക്കുകയാണ്. ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങൾ പറയണം അദ്ദേഹം ബിജെപി പ്രവർത്തകരോട് പറഞ്ഞു.

എവിടെ സിപിഎം ഓഫിസ് ഉണ്ടോ അവിടെ പീസനം ഉണ്ടെന്നും പീ‍ഢനത്തിന്‍റെ തീവ്രത അളക്കാൻ കമ്മിറ്റികളും ഉണ്ടെന്ന് ടി പി സെൻകുമാർ പറഞ്ഞു. അതാണ് സിപിഎമ്മിന്‍റെ സ്ത്രീ ശാക്തീകരണം അതാണെന്നും ടി പി സെൻകുമാർ പരിഹസിച്ചു.