പാര്‍ട്ടി ചിഹ്നം പതിച്ച ബാന്‍ഡും എംപി കൈയ്യില്‍ ധരിച്ചിരുന്നു. പെരുമാറ്റച്ചട്ട ലഘനത്തിന്‍റെ പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദഹത്തെ തടഞ്ഞു.
ഉത്തര്‍പ്രദേശ്: പാര്‍ട്ടി ചിഹ്നവുമായി വോട്ട് ചെയ്യാനെത്തിയ ബിജെപി എംപി വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുള്ള ബിജെപി എംപി ഭോലാ സിങാണ് പോളിങ് ബൂത്തിലേക്ക് പാര്‍ട്ടി ചിഹ്നവുമായി എത്തിയത്.
വ്യാഴാഴ്ചയാണ് വോട്ട് ചെയ്യാന്‍ ഭോലാ സിങ് പാര്‍ട്ടിയുടെ ചിഹ്നവും കൊണ്ടുവന്നത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞു. പാര്‍ട്ടി ചിഹ്നം പതിച്ച ബാന്‍ഡും എംപി കൈയ്യില്‍ ധരിച്ചിരുന്നു. പെരുമാറ്റച്ചട്ട ലഘനത്തിന്‍റെ പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ ഇദ്ദേഹത്തെ പിന്നീട് ജില്ലാ മജിസ്ട്രേറ്റ് എത്തിയതോടെ ബൂത്തിന് ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു.
Scroll to load tweet…
Scroll to load tweet…
