പഞ്ചാബിലെ ഗുരുദാസ് പൂരിൽ ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സണ്ണി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടികാഴ്ച നടത്തിയത്. 

ദില്ലി: ബോളിവുഡ് ആക്ഷൻ ഹീറോ സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. പഞ്ചാബിലെ ഗുരുദാസ് പൂരിൽ ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി സണ്ണി ഡിയോൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമിത് ഷായുമായി കൂടികാഴ്ച നടത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാണുകയും ഒരു ചിത്രമെടുക്കുകയുമാണ് ചെയ്തതെന്നും ഇതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമാണ് സണ്ണി ഡിയോള്‍ ഒരു ദേശീയ ചാനലിനോട് പറഞ്ഞത്.

Scroll to load tweet…

'തന്റെ അച്ഛൻ അടൽ ബിഹാരി വാജ്പേയിക്കൊപ്പം പ്രവർത്തിച്ചത് പോലെ താൻ മോദിക്കൊപ്പം പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നതായി' സണ്ണി ഡിയോൾ പറഞ്ഞു. അടുത്ത അഞ്ച് വർഷം കൂടി പ്രധാനമന്ത്രിയായി മോദി തന്നെ വരണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും സണ്ണി ഡിയോൾ കൂട്ടിച്ചർത്തു. 62 വയസുകാരനായ സണ്ണി ഡിയോള്‍ ബോര്‍ഡര്‍ പോലുള്ള രാജ്യസ്നേഹ, പട്ടാള സിനിമകളിലൂടെ പ്രശസ്തനാണ്. സണ്ണി ഡിയോൾ ബിജെപിയിലേക്ക് എന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നെങ്കിലും അദ്ദേഹം അത് പാടെ നിഷേധിക്കുകയായിരുന്നു. പ്രതിരോധ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവർ സണ്ണി ഡിയോളിനെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു.