മകന്‍റെ വാഹനത്തിലേക്ക് പൊലീസ് സ്റ്റിക്കർ ഒട്ടിച്ച വാൻ വന്നിടിക്കുകയായിരുന്നെന്നും സംഭവത്തിൽ  അന്വേഷണം വേണമെന്നുംസ്ഥാനാർത്ഥിയുടെ അമ്മ ചബിരാനി താക്കൂർ

ദില്ലി: ബിജെപി സ്ഥാനാർത്ഥി ശാന്തനു താക്കൂറിന് കാറപകടത്തിൽ പരിക്ക്. ബംഗാളിലെ ബോങ്കൂൺ മണ്ഡലത്തിൽ നിന്നാണ് ശാന്തനു മത്സരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സഹായികൾക്കും അപകടത്തിൽ പരിക്കേറ്റു. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സ്ഥാനാർത്ഥിയുടെ അമ്മ ചബിരാനി താക്കൂർ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകന്‍റെ വാഹനത്തിലേക്ക് പൊലീസ് സ്റ്റിക്കർ ഒട്ടിച്ച വാൻ വന്നിടിക്കുകയായിരുന്നെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ചബിരാനി താക്കൂർ പറഞ്ഞു. ഇടിച്ച വാഹനം പശ്ചിമ ബംഗാൾ പൊലീസിന്‍റേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.