ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപി ചിഹ്നത്തില്‍ യുവാവ് കുത്തുകയായിരുന്നു

ബുലന്ദ്ഷഹര്‍: അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചു. ദളിത് യുവാവായ പവന്‍ കുമാറാണ് വിരല്‍ മുറിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപി ചിഹ്നത്തില്‍ യുവാവ് കുത്തുകയായിരുന്നു. 

ബിജെപി സ്ഥാനാര്‍ത്ഥി ഭോലാ സിംഗും എസ് പി, ബി എസ് ബി, ആര്‍ എല്‍ ഡി സഖ്യത്തിന്‍റെ യോഗേഷ് വര്‍മ്മയും തമ്മിലാണ് ബുലന്ദ്ഷഹറില്‍ മത്സരം. വര്‍മ്മയ്ക്ക് വോട്ട് ചെയ്യാനാണ് പോയതെങ്കിലും അബദ്ധത്തില്‍ ഭോലാ സിംഗിന് വോട്ട് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ തിരിച്ചെത്തിയ പവന്‍ കൈവിരല്‍ മുറിക്കുകയായിരുന്നു.