മാവേലിക്കര: സ്ടോംഗ് റൂം തുറക്കാൻ വൈകിയതിനാൽ മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങാൻ വൈകി. ആലപ്പുഴ എസ്ഡി കോളേജിലെ വോട്ടെണ്ണൽ നടപടിയാണ് വൈകിയത്. റൂം കുത്തിത്തുറക്കാൻ ആളും ഉപകരണങ്ങളും ഇല്ലാതിരുന്നതാണ് തടസമായത്. 

ആലപ്പുഴ എസ് ഡി കോളേജിലാണ് കൗണ്ടിംഗ് ഉദ്യോഗസ്ഥർ അങ്കലാപ്പിലായത് . ഒടുവിൽ ഇരുമ്പ് പൈപ്പും ചുറ്റികയുമൊക്കെ സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ തന്നെയാണ് ചങ്ങനാശേരി മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ ഏറെ പണിപ്പെട്ടാണ് തുറന്നത്.

മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശേരി, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് എസ്ഡി കോളേജിൽ എണ്ണുന്നത്. കുട്ടനാട്, മാവേലിക്കര,പത്തനാപുരം മണ്ഡലങ്ങളിലെ വോട്ട് തിരുവമ്പാടി എച്ച്എസ്എസ്സിലാണ് എണ്ണുന്നത്

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.