കോയമ്പത്തൂര്‍: തമിഴ്നാട് മന്ത്രി എസ് പി വേലുമണിയുടെ പരാതിയിൽ കോയമ്പത്തൂർ പൊലീസാണ് കേസെടുത്തത്. കോയന്പത്തൂരിലെ പാർട്ടി പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു പരാതി. 

മന്ത്രി അനധികൃതമായി ബന്ധുക്കൾക്ക് കരാർ നൽകാൻ 100 കോടി വെട്ടിച്ചെന്നും പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്നുമായിരുന്നു സ്റ്റാലിന്റെ ആരോപണം . ഡിഎംകെ അധികാരത്തിൽ എത്തിയാൽ വേലുമണിയെ ജയിലിൽ അടയ്ക്കുമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു .

അണ്ണാഡിഎംകെ എംഎല്‍എ എന്‍ ജയരാമന്‍ മന്ത്രി എസ്പി വേലുമണി എന്നിവരുടെ മക്കള്‍ക്ക് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുവെന്നും ഡിഎംകെ നേരത്തെ ആരോപിച്ചിരുന്നു.