Asianet News MalayalamAsianet News Malayalam

'സര്‍ക്കാര്‍' സിനിമയ്ക്ക് നന്ദി, ഞാന്‍ വോട്ട് ചെയ്തു; വൈറലായി യുവാവിന്‍റെ ട്വീറ്റ്

സെക്ഷന്‍ 49 പി ഉപയോഗിച്ച് വോട്ട് ചെയ്യാനായതില്‍ സര്‍ക്കാരിന്‍റെ സംവിധായകന്‍ ഏ ആര്‍ മുരുഗദോസിനും വിജയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ് ഒരു യുവാവ്

chennai youth thanks sarkar movie makers after polling vote vijay armurugadose
Author
Chennai, First Published Apr 19, 2019, 8:20 PM IST

ചെന്നൈ: ആരെങ്കിലും കള്ളവോട്ട് ചെയ്തതതു മൂലം സ്വന്തം വോട്ട് നഷ്ടപ്പെട്ടാല്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സഹായിക്കുന്ന നിയമമാണ് സെക്ഷന്‍ 49 പി.  അത്രയൊന്നും പരിചിതമല്ലാതിരുന്ന ഇങ്ങനെയൊരു നിയമം ഭരണഘടനയിലുണ്ടെന്ന് സാധാരണക്കാരില്‍ മിക്കവരും അറിഞ്ഞത് വിജയ് നായകനായ സര്‍ക്കാര്‍ എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ സെക്ഷന്‍ 49 പി ഉപയോഗിച്ച് വോട്ട് ചെയ്യാനായതില്‍ സര്‍ക്കാരിന്‍റെ സംവിധായകന്‍ ഏ ആര്‍ മുരുഗദോസിനും വിജയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ് ഒരു യുവാവ്.

വ്യാഴാഴ്ച്ച വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്‍റെ പേരില്‍ ആരോ കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ഗണേഷ് രാജ എന്ന യുവാവിന് മനസ്സിലായത്. ഇതോടെ സെക്ഷന്‍ 49 പി പ്രകാരം തനിക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് യുവാവ് പോളിംഗ് ഉദ്യോഗസ്ഥരെ അറിയിച്ചു. ആദ്യം ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചെങ്കിലും വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഗണേഷ് വോട്ട് രേഖപ്പെടുത്തുക തന്നെ ചെയ്തു. 

തുടര്‍ന്നാണ് ട്വിറ്ററിലൂടെ യുവാവ് ഇക്കാര്യം പങ്കുവച്ചതും വിജയ്ക്കും മുരുഗദോസിനും നന്ദി അറിയിച്ചതും. മുരുഗദോസ് ഇത് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. തമിഴ്നാടിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു സര്‍ക്കാര്‍.

Follow Us:
Download App:
  • android
  • ios